2010, നവംബർ 3, ബുധനാഴ്‌ച

കാലം

ചിന്നിവീണ മഞ്ചാടികള്‍ പോലെ
പിന്നില്‍ നിന്നോര്‍മകള്‍ നാം പെറുക്കെ
കണ്ണുനീര്‍ തുള്ളികള്‍ മഴപ്പോട്ടായ്
മണ്ണിലേക്ക് മറന്നു വീഴുന്നു

കൂരിരുട്ടിന്‍ പേരും കുത്തൊഴുക്കില്‍
ചേരി മാറി നാം വേരറ്റു പോകെ
ഓര്മ പൂത്ത കൊമ്പില്‍ നിന്ന് നമ്മള്‍
പോര്‍ നില ത്തിലെക്കറ്റ് വീഴുന്നു
ന്നു

2010, സെപ്റ്റംബർ 13, തിങ്കളാഴ്‌ച

കണ്ടെത്തല്‍

ഇന്നലെ എഴുതിതീര്‍ത്ത്
നോട്ടുബുക്കില്‍ മടക്കിവെച്ച കവിത
പുലര്‍ച്ചയ്ക്ക് എഴുന്നേറ്റപ്പോള്‍ കാണ്മാനില്ല
മുറ്റത്തേക്കിറങ്ങി നോക്കിയപ്പോള്‍
അതതാ ചിരിച്ചു നില്‍ക്കുന്നു
പനിനീര്‍ കൊമ്പില്‍

2010, ജൂലൈ 12, തിങ്കളാഴ്‌ച

വിരുദ്ധം

ആകാശം വെളുപ്പിനെ മോഹിക്കുമ്പോള്‍

മഴ മിന്നലിനെ നല്‍കുന്നു

വെളുപ്പ്‌ കൂടെക്കൂടെ രാത്രിയെ മോഹിക്കുമ്പോള്‍

ആകാശം വെളിപ്പെടുന്നു

2009, ഡിസംബർ 7, തിങ്കളാഴ്‌ച

ഒരു കവിത

കണ്ണന്‍
മോഷ്ടിചെടുത്ത ഉടുപ്പുകളെല്ലാം
കണ്ണന്‍ തിരിച്ചുതരതായപ്പോള്‍
oടുവില്‍ യദുകുല രാധ
കുളകകടവ് കയറി
നഗനയായി ഒറ്റ പോക്ക്